നായകനാകാതിരിക്കാന്‍ പ്രതിഫലം കൂട്ടി ചോദിച്ചിട്ടുണ്ടെന്ന് രജനീകാന്ത്

​യ​ക​വേ​ഷ​ത്തി​ല്‍ നി​ന്ന് എ​ങ്ങ​നെ​യും ഒ​ഴി​വാ​കാ​ന്‍ വേ​ണ്ടി ഒ​രി​ക്ക​ല്‍ താ​ന്‍ പ്ര​തി​ഫ​ലം കൂ​ട്ടി​ച്ചോ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് രജനീകാന്ത്. ച​ല​ച്ചി​ത്ര ജീ​വി​ത്ത​തി​ന്‍റെ തു​ട​ക്ക​കാ​ലത്താണ് താ​ന്‍ ഇ​ങ്ങ​നെ​യൊ​രു സാ​ഹ​സ​ത്തി​നു മു​തി​ര്‍​ന്ന​തെ​ന്നും ര​ജ​നീ​കാ​ന്ത് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നൈ രാ​ഘ​വേ​ന്ദ്ര ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ല്‍ ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്ക​വേ​യാ​ണ് ര​ജ​നീ​കാ​ന്ത് ആ ​പ​ഴ​യ ക​ഥ പ​റ​ഞ്ഞ​ത്.

ആ​ദ്യ​കാ​ല​ത്ത് താ​ന്‍ വി​ല്ല​ന്‍ വേ​ഷ​ങ്ങ​ളാ​ണ് ചെ​യ്തു​കൊ​ണ്ടി​രു​ന്ന​ത്. അ​ക്കാ​ല​ത്ത് ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട ചി​ത്ര​ങ്ങ​ളി​ലൊ​ക്കെ അ​ഭി​ന​യി​ച്ചെ​ങ്കി​ലും നാ​യ​ക​നാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് ഭൈ​ര​വി എ​ന്ന ചി​ത്ര​ത്തി​ലേ​ക്ക് ത​ന്നെ നാ​യ​ക​നാ​ക്കി ക്ഷ​ണി​ച്ചു​കൊ​ണ്ട് നി​ര്‍​മാ​താ​വാ​യ ക​ലൈ​ജ്ഞാ​നം എ​ത്തു​ന്ന​ത്.

അ​ന്നെ​ന്തോ നാ​യ​ക​നാ​കാ​ന്‍ തോ​ന്നി​യി​ല്ല. അ​തു​കൊ​ണ്ട് എ​ങ്ങ​നെ​യെ​ങ്കി​ലും ഒ​ഴി​വാ​കാ​ന്‍ വേ​ണ്ടി 50,000 രൂ​പ പ്ര​തി​ഫ​ല​മാ​യി ചോ​ദി​ച്ചു- ര​ജ​നീ​കാ​ന്ത് പ​റ​ഞ്ഞു. അ​ന്ന് ര​ജ​നീ​കാ​ന്തി​ന്‍റെ പ്ര​തി​ഫ​ലം 25,000 രൂ​പ​യാ​യി​രു​ന്നു. പ്ര​തി​ഫ​ലം കൂ​ട്ടി​യി​ട്ടും ക​ലൈ​ജ്ഞാ​ന​ന്‍ വി​ട്ടി​ല്ല.

30,000 രൂ​പ അ​ഡ്വാ​ന്‍​സ് ന​ല്‍​കി ര​ജ​നി​യെ​ത്ത​ന്നെ നാ​യ​ക​നാ​യി ഉ​റ​പ്പി​ച്ചു. 1978ല്‍ ​റി​ലീ​സ് ചെ​യ്ത ഭൈ​ര​വി വ​ന്‍​വി​ജ​യ​മാ​യി​രു​ന്നു. ര​ജ​നീ​കാ​ന്തി​നെ സൂ​പ്പ​ര്‍​താ​ര​മാ​ക്കു​ന്ന​തി​ല്‍ ഭൈ​ര​വി വ​ലി​യ പ​ങ്കു വ​ഹി​ച്ചു.

Top