എഴുത്തുകാരനായി തുടരാനാണ് താല്‍പ്പര്യം- ശ്യാം പുഷ്കരന്‍

താന്‍ രചന നിര്‍വഹിച്ച മായാനദി മികച്ച അഭിപ്രായം സ്വന്തമാക്കി തിയറ്ററുകളില്‍ തുടരുന്നതിന്റെ സന്തോഷത്തിലാണ് ശ്യാം പുഷ്കരന്‍. അമല്‍ നീരദ് പറഞ്ഞ ത്രെഡിനെ ശ്യാമും ദിലീഷ് നായരും ചേര്‍ന്ന് തിരക്കഥയാക്കുകയായിരുന്നു.

ആഷിഖ് അബു സംവിധാനം ചെയ്ത ഈ പ്രണയ ചിത്രം പ്രേക്ഷകരെ നൊമ്ബരപ്പെടുത്തി കടന്നുപോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മായാനദി അമല്‍ കേട്ടറിഞ്ഞ ഒരു കഥയാണെന്നും എന്നാല്‍ യഥാര്‍ത്ഥ സംഭവമാണോയെന്ന് ഉറപ്പു പറയാനാകില്ലെന്നും ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ ശ്യാം പുഷ്കരന്‍ പറയുന്നു.

സാധാരണ സംഭാഷണത്തിന് പ്രാധാന്യം കൊടുത്താണ് എഴുതാറുള്ളതെങ്കിലും മായാനദിയില്‍ അത് മാറ്റി ചെറിയ സംഭാഷണങ്ങള്‍ കൊടുത്ത് ദൃശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. എഴുത്തിലൂടെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും എഴുത്തുകാരനായി തുടരാനാണ് ആഗ്രഹമെന്നും ശ്യാം പുഷ്കരന്‍ പറയുന്നു. മലയാള സിനിമയില്‍ മികച്ച എഴുത്തുകാരുടെ കുറവുണ്ട്. സംവിധാനത്തോട് ആഗ്രമുണ്ടെങ്കിലും അതിലുപരി എഴുത്തിനോടാണ് പ്രിയം.

Top