നടനും ഗായകനുമായ ഡേവിഡ് കസ്സീഡി അന്തരിച്ചു

നിരവധി മ്യൂസിക് ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ നടനും ഗായകനുമായ ഡേവിഡ് കസ്സീഡി(67) അന്തരിച്ചു. രണ്ട് വൃ​ക്ക​ക​ളും ക​ര​ളും ത​ക​രാ​റാ​യ​തി​നെ തു​ട​ര്‍​ന്ന്​ ഫ്ലോ​റി​ഡ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 1970ല്‍ ​ടെ​ലി​വി​ഷ​ന്‍ സം​ഗീ​ത​പ​രി​പാ​ടി​യാ​യ ‘ദ ​പാ​ട്രി​ഗേ​ജ്​ ഫാ​മി​ലി’​യി​ലെ മു​തി​ര്‍​ന്ന സ​ഹോ​ദ​ര​ന്‍ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ്​ ​ശ്ര​ദ്ധേ​യ​നാ​യ​ത്.

1974ല്‍ ​ല​ണ്ട​നി​ല്‍ ന​ട​ന്ന സം​ഗീ​ത പ​രി​പാ​ടി​യി​ല്‍ ക​സ്സീ​ഡി​യു​ടെ ആ​രാ​ധ​ക​രു​ടെ തി​ര​ക്കി​നി​ട​യി​ല്‍​പെ​ട്ട്​ പ​രി​ക്കേ​റ്റ 14 വ​യ​സ്സു​കാ​രി മ​രി​ക്കു​ക​യും മു​പ്പ​തി​ലേ​റെ പേ​ര്‍​ക്ക്​ പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. അ​േ​ത വ​ര്‍​ഷം​ത​ന്നെ അ​ദ്ദേ​ഹം ദ ​പാ​ട്രി​ഗേ​ജ്​ ഫാ​മി​ലി പ​രി​പാ​ടി​യി​ല്‍​നി​ന്ന്​ പി​ന്മാ​റി. പി​ന്നീ​ട്​ സ്വ​ന്ത​മാ​യി സം​ഗീ​ത ആ​ല്‍​ബ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു.

Top