അമേരിക്കന്‍ സംവിധായകന്‍ ടോബ് ഹൂപര്‍ അന്തരിച്ചു

പ്രശസ്​ത സംവിധായകന്‍ ടോബ്​ ഹൂപര്‍ അന്തരിച്ചു(74). ഹൊറര്‍ സിനിമകളുടെ പേരിലാണ്​ ​അദ്ദേഹം പ്രശസ്​തി നേടിയത്​. ദ ടെക്​സാസ്​ സോ മസാകര്‍, പോള്‍ടര്‍ജീസ്​റ്റ്​ എന്നിവയാണ്​ എടുത്തു പറയാവുന്ന സിനിമകള്‍. മരണകാരണം വ്യക്തമല്ല. 1969ല്‍ എഗ്​ഷെല്‍സ്​ എന്ന സിനിമയിലൂടെയാണ്​ ​ഹൂപര്‍ സംവിധാനരംഗത്തേക്കു കടന്നത്​.

Top