അമേരിക്കന്‍ നടന്‍ നെല്‍സണ്‍ എല്ലിസ് അന്തരിച്ചു

അമേരിക്കന്‍ നടന്‍ നെല്‍സണ്‍ എല്ലിസ് അന്തരിച്ചു. 39 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ട്രൂ ​ബ്ല​ഡ്​ എ​ന്ന അ​മേ​രി​ക്ക​ന്‍ ടെ​ലി​വി​ഷ​ന്‍ ഹൊ​റ​ര്‍ പ​ര​മ്പ​ര​യി​ലെ ര​ക്​​ത​വ്യാ​പാ​രി​യെ അ​ന​ശ്വ​ര​മാ​ക്കി​യ ന​ട​നായിരുന്നു നെല്‍സണ്‍.

അ​മേ​രി​ക്ക​ന്‍ ​സാ​റ്റ​ലെ​റ്റ്​ നെ​റ്റ് വ​ര്‍​ക്കാ​യ എ​ച്ച്‌.​ബി.​ഒ 2008 മു​ത​ല്‍ 2014 വ​രെ സം​പ്രേ​ഷ​ണം ചെ​യ്​​ത പ​രമ്പ​ര​യി​ല്‍ ല​ഫാ​യ​ത്തെ റെ​യ്​​നോ​ര്‍​ഡ്​ എ​ന്ന​യാ​ളു​ടെ വേ​ഷ​ത്തി​ലാ​ണ് ഇ​ലി​നോ​കാ​ര​നാ​യ എ​ല്ലി​സ്​ തി​ള​ങ്ങി​യ​ത്. അ​തി​നു​ശേ​ഷം നി​ര​വ​ധി കു​റ്റാ​ന്വേ​ഷ​ക പ​ര​മ്പ​ര​ക​ളി​ല്‍ വേ​ഷ​മി​ട്ടു. ലീ ​ഡാ​നി​യേ​ലി​​ന്റെ ‘ദ ​ബ​ട്​​ല​ര്‍’ എ​ന്ന ചി​ത്ര​ത്തി​ല്‍ മാ​ര്‍​ട്ടി​ന്‍ ലൂ​ഥ​ര്‍ കി​ങ്ങാ​യും തി​ള​ങ്ങി.

Top