ഹൊറര്‍ ചിത്രം ഡബിള്‍ എക്സ് ട്രെയിലര്‍

ഹോളിവുഡ് ഹൊറര്‍ ചിത്രം ഡബിള്‍ എക്സിന്റെ ട്രെയിലര്‍ എത്തി. ഫീമേല്‍ ഹൊറര്‍ ആന്തോളജി ചിത്രമാണിത്. നാല് സ്ത്രീകളാണ് ചിത്രം സംവിധാം ചെയ്യുന്നത്. ജൊവന്‍ക വുകോവിക്, ആനി ക്ലര്‍ക്ക്, റൊക്സാന്‍ ബെഞ്ചമിന്‍, കര്യന്‍ കുസമ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം. നാറ്റ്‍ലീ ബ്രോണ്‍, മെലാനി ലിന്‍സ്കി, ബ്രീഡ വൂള്‍, ക്രിസ്റ്റിന ക്രിക്ക് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 17ന് ചിത്രം തിയേറ്ററുകളിലെത്തും.

Top