വിദ്യാബാലന്‍ അമിയാകില്ല, കാരണം കമലുമായുള്ള അഭിപ്രായ വ്യത്യാസം

കമല സുരയ്യയുടെ ജീവിതം ആധാരമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നും നടി വിദ്യാബാലന്‍ പിന്മാറി. ആമി എന്ന് പേരിട്ട ചിത്രത്തില്‍ നിന്ന് വിദ്യാബാലന്‍ പിന്മാറിയതായി അവരുടെ വക്താവാണ് സ്ഥിരീകരിച്ചത്.

വിദ്യയ്ക്കും കമലിനും ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പിന്മാറ്റത്തിന് കാരണമായി ചുണ്ടിക്കാട്ടിയിരിക്കുന്നത്. സിനിമയുടെ കഥ താരത്തിന് ഇഷ്ടമായെന്നും സിനിമ ചെയ്യാനും ഇഷ്ടമായിരുന്നെന്നും വ്യക്തമാക്കിയ വക്താവ് ഇപ്പോള്‍ പറയുന്നത് കഥയില്‍ അവസാനമായി കൂട്ടിച്ചേര്‍ത്ത് ഫൈനല്‍ രൂപത്തിലായ തിരക്കഥ താരത്തിന് ഇഷ്ടമായില്ലെന്നും അതുകൊണ്ടാണ് നോ പറഞ്ഞതെന്നുമാണ് വക്താവ് അറിയിച്ചത്.

Top