സായി പല്ലവി വീണ്ടും തെലുങ്കില്‍

സൂപ്പർ സ്‌റ്റാർ മഹേഷ് ബാബുവിന്റെ സഹോദരി മഞ്ജുള ആദ്യമായി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ സായി പല്ലവി.ചിത്രത്തിന്റെ കരാറിൽ താരം ഒപ്പിട്ടു.സുന്ദീപ് കിഷനാണ് നായകൻ. ഒരു പ്രണയകഥ പറയുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.ചിത്രത്തിൽ വ്യത്യസ്‌ത ലുക്കിലായിരിക്കും സുന്ദീപ് എത്തുക.

ഗോവയും ലണ്ടനുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ജെമിനി കിരണാണ് ചിത്രം നിർമ്മിക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും.

സമ്മർ ഇൻ ബത്‌ലഹേം, ഷോ, രാജസ്ഥാൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ എല്ലാവർക്കും സുപരിചിതയാണ് മഞ്ജുള .

Top