ബോസ് തിരിച്ചെത്തി..ഖൈദി കണ്ടതിനു ശേഷം രാജമൌലി പറഞ്ഞത്

ടോളിവുഡിലെ ധാരാളം പ്രമുഖര്‍ മെഗാസ്റ്റാര്‍ ചിരുവിന്റെ ഖൈദി നമ്പര്‍ 150യെ പ്രകീര്‍ത്തിച്ചു കൊണ്ട് രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ തെലുഗു സിനിമയുടെ പ്രഗത്ഭനായ സംവിധായകന്‍ രാജമൌലിയും ഖൈദി കണ്ടതിനു ശേഷം അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു.

ബോസ് തിരിച്ചെത്തി!! ചിരഞ്ജീവി ഗാരു ഗംഭീരമായ ഒരു മടങ്ങി വരവു നടത്തിയതിന് താങ്കള്‍ക്ക് നന്ദി. നീണ്ട പത്തു വര്‍ഷങ്ങളായുള്ള താങ്കളുടെ അസാന്നിദ്ധ്യം ഞങ്ങളെ ഒരു പാട് ദുഖിപ്പിച്ചിരുന്നു. ഒരു നിര്‍മ്മാതാവെന്ന നിലയിലുള്ള രാം ചരണിന്റെ വരവ് അഭിനന്ദനാര്‍ഹമാണ്. വിനയ് ഗാരു ഈ ചിത്രം ഇത്ര ഭംഗിയായി അവതരിപ്പിക്കാന്‍ താങ്കള്‍ക്കു മാത്രമേ കഴിയൂ.. ട്വിറ്ററിലൂടെയാണ് രാജമൌലി തന്റെ അഭിപ്രായം പങ്കു വച്ചത്.

 

Top