ദ്വാര്‍കിഷ് സിനിമയില്‍ ഗായകനായി പുനീത് രാജ്കുമാര്‍??

കന്നഡ സിനിമാ രംഗത്തെ പ്രശസ്ത നിര്‍മ്മാതാവ് ദ്വാര്‍കിഷിന്റെ അന്‍പതാം ചിത്രം ചൌക്കയില്‍ പുനീത് രാജ് കുമാര്‍ ഗാനമാലപിക്കും. ഇരുവരും ഒന്നിക്കുന്നത് കന്നഡ സിനിമയിലെ ചരിത്ര സംഭവമാണ്. ഏതാണ്ട് നാല്പതു വര്‍ഷത്തോളമായി ഇരുവരുടെയും കുടുംബങ്ങള്‍ ഒരുമിച്ച് ഒരു പ്രോജക്ട് ചെയ്തിട്ട്. നാല്‍പതാണ്ടുകള്‍ക്കു മുമ്പ് ഭാഗ്യവന്താരു എന്ന ചിത്രത്തിലാണ് കന്നഡ സിനിമയിലെ പ്രബലരായ രണ്ടു കുടുംബങ്ങളും ഒന്നിച്ചത്.

ചൌക്ക ചെറിയ ബഡ്ജറ്റിലൊരുങ്ങുന്ന മള്‍ട്ടിസ്റ്റാറര്‍ ചിത്രമാണ്. പ്രേം, പ്രാജ് വാള്‍, ദിഗ് നാഥ്, വിജയ് രാഘവേന്ദ്ര തുടങ്ങിയവരാണ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഐന്‍ഡ്രിത റായി, ദീപ സന്നിധ്ദി, പ്രിയാമണി, ഭാവന മേനോന്‍ എന്നിവര്‍ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രം ഫെബ്രുവരിയില്‍ തീയേറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top