ഓം പുരിയുടെ മരണം ;മൊബൈല്‍ കണ്ടെത്തിയില്ല

ബോളിവുഡിലെ അഭിനയ പ്രതിഭ ഓംപുരിയുടെ മരണം സംബന്ധിച്ച ദുരൂഹത തുടരുന്നു. ഹൃദയാഘാതമാണ് മരണകാരണമെങ്കിലും തലയ്ക്കേറ്റ മുറിവാണ് പൊലീസിനെ കുഴക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഫ്ളാറ്റില്‍ വെച്ചാണ് മരണം സംഭവിച്ചിട്ടുള്ളത് എന്നാണ് കരുതുന്നത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി ബന്ധമുള്ളവരെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഓം പുരിയുടെ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താനാകാത്തതും പൊലീസ് അന്വേഷണത്തെ തടസപ്പെടുത്തുന്നുണ്ട്. ഈ ഫോണ്‍ ഓം പുരിയില്‍ നിന്നും അകന്ന് താമസിക്കുകയായിരുന്ന ഭാര്യ നന്ദിതയുടെ കൈവശമാണെന്നാണ് സൂചന. ഓംപുരിയുടെ അന്ത്യകര്‍മങ്ങള്‍ നടക്കുന്നതിനാല്‍ ഇക്കാര്യത്തിനായി കുടുംബാംഗങ്ങളെ ഉടന്‍ ബുദ്ധിമുട്ടിക്കുന്നതി ശരിയല്ലെന്ന നിലപാടിലാണ് പോലീസ്.

Top