joy

ചെഗുവേരയുടെ ചിത്രം ചുവരില്‍ മാത്രമല്ല വരയ്ക്കുന്നത്; ദുരിതമനുഭവിക്കുന്നവരുടെ ഹൃദയത്തിലും കൂടിയാണെന്ന് വിവരദോഷികള്‍ മനസ്സിലാക്കട്ടെ:ജോയ് മാത്യു

ഒരു യുവജന പ്രസ്ഥാനം കാലത്തിനനുസരിച്ചു മാറിച്ചിന്തിച്ചതിന്റേയും പ്രവര്‍ത്തിച്ചതിന്റേയും ഫലമാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിയെന്ന് ജോയ് മാത്യു. ധീര വിപ്ലവകാരി ചെഗുവേരയുടെ ചിത്രം ചുവരില്‍ മാത്രമല്ല വരയ്ക്കുന്നത് ദുരിതമനുഭവിക്കുന്നവരുടെ ഹൃദയത്തിലും കൂടിയാണെന്ന് വിവരദോഷികളും അല്‍പ്പജ്ഞാനികളുമായ പ്രതിലോമശക്തികള്‍ മനസ്സിലാക്കട്ടെ എന്നും ജോയ് മാത്യു ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ജോയ് മാത്യുവിന്റെ കുറിപ്പ്:

ഒരു യുവജന പ്രസ്ഥാനം കാലത്തിനനുസരിച്ചു മാറിച്ചിന്തിച്ചതിന്റേയും പ്രവര്‍ത്തിച്ചതിന്റേയും ഫലമാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ ഒരു പൗരനുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ പോന്ന ഒന്നായി വേണം ഈ വിധിയെ കണക്കാക്കാന്‍.

നിഷേധിക്കപ്പെട്ട നീതി തിരിച്ചുപിടിക്കാനുള്ള സാധ്യതകള്‍ ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ തന്നെയുണ്ടെന്ന് തിരിച്ചറിഞ്ഞ് അത് ബുദ്ധിപൂര്‍വം പ്രയോഗത്തില്‍ വരുത്താന്‍ ഡി വൈ എഫ് ഐ എന്ന യുവജന സംഘടനയ്ക്ക് കഴിഞ്ഞു എന്നത് മറ്റു യുവജന പ്രസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ്.

സമരങ്ങളും സഹനങ്ങളും സ്വപ്നങ്ങളും ഉള്ളില്‍ കൊണ്ടു നടക്കുന്ന യുവാക്കള്‍ ധീര വിപ്ലവകാരി ചെഗുവേരയുടെ ചിത്രം ചുവരില്‍ മാത്രമല്ല വരയ്ക്കുന്നത് ദുരിതമനുഭവിക്കുന്നവരുടെ ഹൃദയത്തിലും കൂടിയാണെന്ന് വിവരദോഷികളും അല്‍പ്പജ്ഞാനികളുമായ പ്രതിലോമശക്തികള്‍ മനസ്സിലാക്കട്ടെ. ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍!

സുപ്രീംകോടതിയില്‍ നിന്നും കഠിന പരിശ്രമത്തിലൂടെ ഈ ചരിത്രനേട്ടം നേടിയെടുത്തത് എന്റെ ആത്മസുഹൃത്ത് അഡ്വ ദീപന്‍ ( Deepak Prakash) ആണെന്നത് എനിക്ക് തരുന്ന ആഹ്ലാദം ചെറുതല്ല.

Top