ആടി തിമിര്‍ത്ത് കങ്കണ, റംഗൂണിലെ ആദ്യ ഗാനം കാണാം

ഷാഹിദ് കപൂറും സെയ്ഫ് അലി ഖാനും കങ്കണ റണത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് റംഗൂണ്‍. ചിത്രത്തിന്റെ ട്രെയിലറിന് പിന്നാലെ ആദ്യ വീഡിയോ സോംഗും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ബ്ലഡി ഹെല്‍ എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സുനിധി ചൗഹാനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗുല്‍സാറിന്റെ വരികള്‍ക്ക് വിശാല്‍ ഭരത്‍വരാജാണ് ഈണം ഒരുക്കിയിരിക്കുന്നത്.

വിശാല്‍ ഭരത്‍വരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കങ്കണ ആദ്യമായി വിശാല്‍ ഭരത്‍വരാജ്, സെയ്ഫ് അലി ഖാന്‍, ഷാഹിദ് കപൂര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഫെബ്രുവരി 24ന് ചിത്രം തിയേറ്ററുകളിലെത്തും.

Top