അക്ഷയ് കുമാറിന്റെ ‘പാഡ്മാനില്‍’ സോനം കപൂറും രാധികാ ആപ്തെയും

ബല്‍കി സംവിധാനം ചെയ്യുന്ന അക്ഷയ് കുമാര്‍ ചിത്രം പാഡ്മാനില്‍ സോനം കപൂറും രാധികാ ആപ്തെയും നായികമാരാകുന്നു.രാധികാ ആപ്തെയും സോനം കപൂറും ചിത്രത്തിന്റെ ഭാഗമാകുമെന്ന് ഔദ്യോഗികമായി പറഞ്ഞിട്ടുണ്ട്.അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കില്‍ ഖന്ന ആദ്യമായി നിമ്മിക്കുന്ന ചിത്രം കൂടിയാണ് ‘പാഡ്മാന്‍’.

പത്മശ്രി ജേതാവായ അരുണാചലം മുരുഗാനന്തത്തിന്റെ ജീവ ചരിത്രമാണ് പാഡ്മാന്‍. കോയമ്പത്തൂര്‍കാരനായ അരുണാചലം പാവപ്പെട്ടവര്‍ക്ക് വേണ്ടി വില കുറഞ്ഞ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന മെന്‍സ്ട്രുവല്‍ പാഡും സാനിറ്ററി നാപ്കിനും നിര്‍മ്മിച്ചതിലൂടെയാണ് പ്രശസ്തനായത്.

Top