സല്‍മാന്‍ ഖാന്‍ ഐ.എസ്.ഐ ഏജന്റാണെന്ന് ഒാം സ്വാമി

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ ഐ.എസ്.ഐ ഏജന്റാണെന്ന് ഒാം സ്വാമി. എന്റെ ഹിന്ദുമഹാസഭയേക്കാള്‍ വലിയ സേന തന്റെ കൈവശമുണ്ടെന്നാണ് സല്‍മാന്‍ ഖാന്‍ എന്നോട് പറഞ്ഞത്. എങ്ങനെയെന്ന് ചോദിച്ചപ്പോള്‍ ഹാഫിസ് സയ്യിദും ദാവൂദ് ഇബ്രാഹിമും മസൂദ് അസറും അബു സലീമും തന്റെ സുഹൃത്തുക്കളാണെന്നും താന്‍ ഐ.എസ്.ഐയുടെ ഏജന്റാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞതെന്ന ഒാം സ്വാമി പറയുന്നു.

ഐ.എസ്.ഐക്ക് വേണ്ടി സല്‍മാന്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നുപോലും അദ്ദേഹം തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഓം സ്വാമി പറയുന്നു.സല്‍മാന്‍ കടുത്ത മദ്യപാനിയാണ്. തന്റെ മുഖത്തേയ്ക്ക് സിഗരറ്റ് തുപ്പിയ സല്‍മാന്റെ മുഖം താന്‍ അടിച്ച് പൊട്ടിച്ചിട്ടുണ്ട്. ഡിസംബര്‍ 30ന് നടന്ന ന്യൂ ഇയര്‍ ഷോയ്ക്ക് ഇടയിലാണ് സംഭവമെന്നും സ്വാമി കൂട്ടിച്ചേര്‍ക്കുന്നു.

Top