നിവിന്‍ പോളിയും വിനീത് ശ്രീനിവാസനും തെറ്റിപ്പിരിഞ്ഞു?

മലയാള സിനിമയ്ക്ക് ഹിറ്റുകള്‍ മാത്രം സമ്മാനിച്ച കൂട്ടുകെട്ടായ നിവിന്‍ പോളിയും വിനീത് ശ്രീനിവാസനും തമ്മില്‍ തെറ്റിപ്പിരിഞ്ഞതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.ചെറിയ സൗന്ദര്യപ്പിണക്കമല്ലെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ എന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു,കൂടെ രാജീവ് രവിയും ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപും തുടങ്ങിയ വാര്‍ത്ത വന്നതോടെയാണ് ഇരുവരും തമ്മില്‍ തെറ്റിപ്പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ സജീവമാകുന്നത്.പഴയതെല്ലാം മറന്നോ എന്ന് നിവിന്‍ പോളിയോട് സോഷ്യല്‍മീഡിയയിലെ ആരാധകരും ചോദിക്കുന്നു.

കാരണം മറ്റൊന്നുമല്ല,രണ്ട് വര്‍ഷം മുമ്പ് ഒരു അഭിമുഖത്തില്‍ ശ്രീനിവാസനെ പരസ്യമായി പരിഹസിച്ച രാജീവ് രവിയും വിനീത് ശ്രീനിവാസനും കൊമ്പുകോര്‍ത്തിരിന്നു. ശ്രീനിവാസന്റെ സിനിമകളോട് വെറുപ്പാണെന്നും പാവപ്പെട്ടവരുടെ ജീവിതം കഥയാക്കി മാറ്റിയാണ് ശ്രീനിവാസന്‍ കാശുണ്ടാക്കിയതെന്നും രാജീവ് അന്ന് പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ വിനീത് ശ്രീനിവാസന്‍ ഉള്‍പ്പെടെയുളളവര്‍ രാജീവ് രവിക്കെതിരെ തിരിഞ്ഞിരുന്നു.

വിനീതിനെ പിന്തുണച്ച് ധ്യാനും അജു വര്‍ഗ്ഗീസും ഷാന്‍ റഹ്മാനും നിവിന്‍ പോളിയും രംഗത്തെത്തി.

Top