നയന്‍സും പ്രഭുദേവയും കൂടിക്കാഴ്ച.. കാര്യം തിരക്കി പാപ്പരാസികള്‍

തെന്നിന്ത്യയില്‍ നിരവധി പ്രാവശ്യം ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ച പേരാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍ താരയുടേത്. പ്രഭു ദേവയും നയന്‍സും ഒരുകാലത്ത് അടുപ്പത്തിലായിരുന്നു. ഇരുവരും പ്രണയത്തിലായിരിക്കെ
ചെന്നൈയില്‍ കുറച്ച് സ്ഥലം വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വേര്‍ പിരിഞ്ഞു.

വിഘ്നേഷ് ശിവനുമായി അടുപ്പത്തിലായതോടെ പഴയ ബന്ധങ്ങളെല്ലാം അവസാനിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് നയന്‍സ്. ഇതിന്റെ ഭാഗമായി പ്രഭുദേവയ്ക്കൊപ്പം വാങ്ങിയ സ്ഥലത്തിന്റെ കാര്യം ചര്‍ച്ച ചെയ്യാനായി നയന്‍സ് ചെന്നൈയിലെത്തി. ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധമായ കാര്യങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കാനാണ് ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ പ്രഭുവിനെ കാണാന്‍ നയന്‍ താര എത്തിയത്.

എന്നാല്‍ പാപ്പരാസികള്‍ നയന്‍താരയും പ്രഭുദേവയും തമ്മില്‍ വീണ്ടും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ അടിസ്ഥാനമില്ലാതെ പ്രചരിപ്പിക്കുകയായിരുന്നു. ആ ഇയിടെയാണ് നയന്‍താരയുടെ കൈത്തണ്ടയില്‍ പ്രഭുവിന്റെ പേര് പച്ചകുത്തിയതായി കണ്ടത്. ആദ്യമൊക്കെ അതേ കുറിച്ച് ചോദിച്ചപ്പോള്‍ നയന്‍ ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് സമ്മതിച്ചു.

Top