വിവാഹ ശേഷം കാവ്യയും ദിലീപും ഫേസ്ബുക്ക് ഉപേക്ഷിച്ചു?

വിവാഹത്തിന് മുമ്പ് വരെ ഫെയ്സ്ബുക്കില്‍ സജീവമായിരുന്ന താരങ്ങളായിരുന്നു ദിലീപും കാവ്യാ മാധവനും.ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നതും ഇരുവരെയും ചേര്‍ത്ത് വന്നിരുന്ന ഗോസിപ്പുകള്‍ക്കെതിരെ പ്രതികരിച്ചതും അവസാനം വിവാഹക്കാര്യം അറിയിച്ചതും ഫെയ്സ്ബുക്കിലൂടെയായിരുന്നു.

എന്നാല്‍ വിവാഹ ശേഷം ഇരുവരും ഫെയ്സ്ബുക്ക് ഉപേക്ഷിച്ചെന്നാണ് സൂചന.വിവാഹം നടന്ന നവംബര്‍ അവസാനം വരെ ആഴ്ചയില്‍ മൂന്നോ നാലോ പോസ്റ്റുകള്‍ നടത്തിയിരുന്ന ദിലീപ് അതിനു ശേഷം ഒരിക്കല്‍ പോലും ഫെയ്സ്ബുക്കില്‍ തിരിച്ചെത്തിയിട്ടില്ല.കാവ്യയുടെ സ്ഥിതിയും മറിച്ചല്ല.വിവാഹശേഷം ഇരുവരുടെയും പേജുകളിലും മഞ്ജുവിന്റെ പേജിലും രൂക്ഷമായ പരിഹാസമാണ് പ്രേക്ഷകരില്‍ പലരും കാവ്യക്കും ദിലീപിനും നേരേ നടത്തിയത്.രൂക്ഷമായ പ്രതികരണം ഭയന്നാണ് ഇരുവരും ഫേസ്ബുക്കില്‍ നിന്ന് മാറിനില്‍ക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Top