സ്ത്രീ​യ്ക്കും പു​രു​ഷ​നും തു​ല്യ​ത ന​ൽ​കു​ന്ന​താ​ണ് ഫെ​മി​നി​സം;അ​നു​ഷ്ക

ഒന്നിന്‍െറ പേരിലും ആരെയും വേർതിരിച്ചു നിറുത്തരുതെന്ന് ബോളിവുഡ് താരസുന്ദരി അനുഷ്ക ശർമ. ഫെമിനിസം ഒരു ചൂടുള്ള വിഷയം തന്നെയാണ്. അതേക്കുറിച്ച് പറയണമെങ്കിൽ ആ വാക്കിന്‍െറ അർത്ഥം അറിഞ്ഞിരിക്കണം. സ്ത്രീയ്ക്കും പുരുഷനും തുല്യത നൽകുന്നതാണ് ഫെമിനിസം. എന്നാൽ പലപ്പോഴും ജനം അതു മറക്കുന്നുവെന്നും താരം പറയുന്നു.

ഒരിക്കലും സ്ത്രീ പുരുഷവിരോധിയാകുന്നതും പുരുഷൻമാർ സ്ത്രീകളെ വെറുക്കുന്നതുമല്ല ഫെമിനിസം. സ്ത്രീകളുടെ തുല്യതയ്ക്ക് വേണ്ടി പോരാടുന്നവരാണ് ഫെമിസ്റ്റുകൾ. സ്വതന്ത്ര്യമായി ചിന്തിക്കാനാഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. ജെന്‍റർ അടിസ്ഥാനത്തിൽ വിവേചനം കാണിക്കരുത്. എല്ലാ മനുഷ്യരെയും മനുഷ്യരെന്ന നിലയിൽ പരിഗണിക്കുകയാണ് വേണ്ടതെന്നും അനുഷ്ക പറയുന്നു.

എന്നാൽ ഇന്ന് സ്ത്രീയ്ക്കും പുരുഷനും തുല്യത ലഭിക്കുന്നുണ്ട്. എന്നാൽ ഫെമിനിസം എന്ന വാക്ക് പറഞ്ഞു പഴകിയിരിക്കുന്നു. സിനിമകൾ തെരഞ്ഞെടുക്കുന്നതിന് ആരോടും അഭിപ്രായം ചോദിക്കാറില്ല. ചിത്രം വിജയിച്ചാലും ഇല്ലെങ്കിലും ആരെയും കുറ്റപ്പെടുത്തുകയില്ല. സ്വതന്ത്ര്യമായി ചിന്തിക്കാൻ കഴിവുള്ളവരല്ലേ.. നല്ല സിനിമ തെരഞ്ഞെടുക്കാൻ സ്വയം കഴിയുമെന്നു വിശ്വാസമുണ്ടെന്നും അനുഷ്ക പറഞ്ഞു.

Top