ഫോണില്‍ അഭിമുഖം നല്‍കുന്നത് നിര്‍ത്തി ;പേളി മാണി

സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്ക് സെന്‍സറിംഗ് വേണമെന്ന് പേളി മാണി ഒരു അഭിമുഖത്തില്‍ പറഞ്ഞതായി വന്ന വാര്‍ത്തകള്‍ക്കു ശേഷം ട്രോളന്‍മാര്‍ക്ക് ഇരിക്കപ്പൊറുതിയില്ലായിരുന്നു. സോഷ്യല്‍ മീഡിയയിലെ ആക്ഷേപഹാസ്യ രൂപമായ ട്രോളുകള്‍ക്കെതിരേ പറഞ്ഞ പേളിക്കെതിരേയായിരുന്നു പിന്നെ ട്രോളാക്രമണം.

വ്യക്തിപരമായി അധിക്ഷേപിക്കുന്നതും സ്ത്രീവിരുദ്ധവുമായ ട്രോളുകള്‍ക്ക് നിയന്ത്രണം വേണമെന്നാണ് പേളി പറഞ്ഞത്. തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്നും അതിനാല്‍ ഇനി ഫോണില്‍ അഭിമുഖം നല്‍കുന്ന പരിപാടിയില്ലെന്നും താരം പറയുന്നു. എല്ലാ ട്രോളന്‍മാര്‍ക്കും വിശദീകരണം നല്‍കുന്ന വീഡിയോ ഫേസ്ബുക്കില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു പേളി.

Top