സല്‍മാന്‍ ഖാനെ തനിക്ക് പീഡിപ്പിക്കണമെന്ന് ഓം സ്വാമി

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ കുപ്രസിദ്ധനായ ഒാം സ്വാമി വീണ്ടും വന്‍ വിവാദത്തില്‍. ബിഗ് ബോസ് ഷോയിലെ ഒരേയൊരു പുരുഷ മത്സരാര്‍ത്ഥിയായിരുന്നു ഒാം സ്വാമി. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് തുടര്‍ന്നതോടെ സ്വാമിയെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. എന്നാല്‍ പുറത്താക്കിയതിനെത്തുടര്‍ന്ന് വന്‍ ഭീഷണിയാണ് സ്വാമി ഉയര്‍ത്തുന്നത്.

അവതാരകനായ സല്‍മാന്‍ ഖാനെ തനിക്ക് പീഡിപ്പിക്കണമെന്നാണ് ഇയാളുടെ ഇപ്പോഴത്തെ ഭീഷണി. ഒരു ലക്ഷം ആളുകളെ കൊണ്ടു വന്ന് തല്ലിക്കും എന്നാല്‍ കൊല്ലില്ല എനിക്ക് പീഡിപ്പിക്കണമെന്നുമാണ് ഇയാള്‍ പറഞ്ഞത്. സ്വാമിയെ പുറത്താക്കിയതിന് പിന്നാലെ നിരവധിയാളുകള്‍ സല്‍മാനെ പ്രകീര്‍ത്തിച്ച് എത്തിയിരുന്നു.

ബിഗ് ബോസിലെ നിരവധി മത്സരാര്‍ത്ഥികള്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു തുടര്‍ന്ന് അവതാരകനായ സല്‍മാന്‍ പരസ്യമായി ശാസിച്ചിരുന്നു. ഷോയുടെ ആദ്യ സീസണില്‍ മത്സരാര്‍ത്ഥിയായ സണ്ണി ലിയോണ്‍ പിന്നീട് ഷോ വിട്ട് പോയത് സ്വാമിയുടെ സമീപനം കൊണ്ടായിരുന്നു.

Top