വിശാലിന്റെ ആക്ഷന്‍ സണ്ടൈ

മലയാള സിനിമകളില്ലാതെയാണ് ഇപ്രാവശ്യം മലയാളികളുടെ ക്രിസ്മസ്. പകരം അന്യ ഭാഷാ ചിത്രങ്ങളാണ് കേരളത്തിലെ തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. അതിലൊന്നാണ് വിശാല്‍ നായകനായ തമിഴ് ചിത്രം കത്തി സണ്ടൈ. സുരാജ് സംവിധാനം ചെയ്ത ചിത്രം തമിഴിലും തെലുങ്കിലുമായാണ് എത്തുന്നത്.

തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം തമന്നയാണ് ചിത്രത്തില്‍ വിശാലിന്റെ നായികയായി എത്തുന്നത്. സംവിധായകന്‍ തന്നെയാണ് കഥയും ഒരുക്കിയിരിക്കുന്നത്. തമിഴ് കോമേഡിയന്‍ വടിവേലുവിന്റെ മടങ്ങി വരവിനും കത്തി സണ്ടെെ വഴിയൊരുക്കി. കൂടാതെ ജഗതി ബാബു, സൂരി, സമ്പത് രാജ് എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ഹിപ് ഹോപ് തമിഴ ഒരുക്കിയ ഗാനങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. റിച്ചാഡ് എം നാതന്റേതാണ് ഛായാഗ്രഹണം. മദ്രാസ് എന്റര്‍പ്രൈസെസിന്റെ ബാനറില്‍ എസ്. നന്ദഗോപാലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കാമിയോ ഫിലിംസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.

Top