റൊമാനോവ് തിയേറ്ററുകളില്‍

എം.ജി സജീവ് ആദ്യമായി സംവിധാനം ചെയ്യുന്ന റൊമാനോവ് തിയേറ്ററുകളിലെത്തി. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്. ഹരികൃഷ്ണന്‍, നവമി ഗയക്, ടിനി ടോം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബിജുക്കുട്ടന്‍, ധര്‍മജന്‍, സാജു കൊടിയന്‍, ചെമ്പില്‍ അശോകന്‍, വിനോദ് കോവൂര്‍, ഏലൂര്‍ ജോര്‍ജ്, സുനില്‍ സുഖദ, മജീത്, നസീര്‍ സംക്രാന്തി, സുമേഷ് ചന്ദ്രന്‍, തിമോത്തി, രാജു അഞ്ഞൂരാന്‍, ബിജു കറുകുറ്റി, നിഥിന്‍, റഷീദ്, സുരേഷ് മാഞ്ഞാലി, സുരേഷ്, നിഷാ സാരംഗ്, അംബികാ മോഹന്‍, അപ്‌സര സുരേഷ്, റിനിരാജ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ജീവന്‍ നന്ദനാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രസാദ് ആറുമുഖനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വിബ്ജിയോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സിജു അഗസ്റ്റിന്‍, രാജുപിള്ള, സണ്ണി കവലക്കാട് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top