കുടുംബ കഥപറയാന്‍ പോളേട്ടന്റെ വീട്

നവാഗത സംവിധായകന്‍ ദിലീപ് നാരായണന്‍ ഒരുക്കുന്ന പോളേട്ടന്റെ വീട് തിയേറ്ററുകളിലെത്തി. ചിത്രത്തിന്റെ കഥയും ദിലൂപിന്റെ തന്നെയാണ്. രാഷ്ട്രീയ പ്രവര്‍ത്തകന്‍ രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താനാണ് നായകനായി എത്തുന്നത്. ശ്രീരാമ ക്രിയേഷന്‍സിന്റെ ബാനറില്‍ സുകുമാര്‍ വി മാധവനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

പുതുമുഖമായ മാനസയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. സുധീര്‍ കരമന, നിയാസ് ബക്കര്‍, കലാശാല ബാബു, ടോണി, രാമു, നന്ദകിഷോര്‍, ജിജു വര്‍ഗീസ്, ലിഷോയ്, മുന്‍ഷി വേണു, നന്ദന, കെ.പി.എ.സി. ലളിത, സീമ ജി നായര്‍, കുളപ്പുള്ളി ലീല, ശാന്തകുമാരി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ശരത് ജി മോഹന്റേതാണ് തിരക്കഥയും സംഭാഷണവും. രജീഷ് രാമന്റേതാണ് ഛായാഗ്രഹണം.

Top