ആദിലും പേളിയും ഒന്നിക്കുന്ന കാപ്പിരിത്തുരുത്ത് തിയേറ്ററില്‍

ജനപ്രിയ അവതാരകരായ ആദിലും പേളി മാണിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന കാപ്പിരി തുരുത്ത് തിയേറ്ററുകളിലെത്തി. നാടക രചയിതാവും സംവിധായകനുമായ സഹീർ അലിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ജനപ്രിയ അവതാരകരായ ആദിലും പേളി മാണിയും ഒന്നിക്കുന്ന ‘കാപ്പിരി തുരുത്തി’ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ടീസറിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 20-20 മൂവി ഇന്റർനാഷണൽ സിമോഫി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഹമ്മദ് പാലപ്പറമ്പിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കൊച്ചിയില്‍ നിന്നുള്ള അനശ്വര ഗായകന്‍ മെഹബൂബിന്റെയും പുരാതന കൊച്ചിയുടെയും കഥയാണ് ചിത്രത്തിന്റെ പ്രമേയം.

സിദ്ദിഖ്, ലാല്‍, ഇന്ദ്രന്‍സ്, സംഗീത സംവിധായകന്‍ രമേശ് നാരായണന്‍, ശിവജി ഗുരുവായൂര്‍, മറിമായം ശ്രീകുമാര്‍, കണാരന്‍ ഹരീഷ്, സുനില്‍ സുഖദ, രാജേഷ് ശര്‍മ്മ, സുരഭി, രാജീവ് കളമശ്ശേരി, കെ.ബി. വേണു, കമ്മട്ടിപ്പാടം അഷറഫ്, ബാബു പള്ളാശ്ശേരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നാളെ തീയേറ്ററുകളിലെത്തും.

Top