ആഴക്കടലിലെ അപകടങ്ങളുമായി ഡീപ്‍വാട്ടര്‍ ഹൊറിസോണ്‍

ഹോളിവുഡ് ചിത്രം ഡീപ്പ് വാട്ടര്‍ ഹൊറിസോണ്‍ തിയേറ്ററുകളിലെത്തി. മാര്‍ക്ക് വാള്‍ബെര്‍ഗാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പീറ്റര്‍ ബെര്‍ഗാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അമേരിക്കയിലെ ഒരു എണ്ണ ഖനിയെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. ഇതൊരു സംഭവ കഥയാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

കര്‍ട്ട് റസ്സല്‍, ജോണ്‍ മാല്‍ക്കോവിച്ച്, ജിന റോഡ്രിഗസ്, ഡൈലന്‍ ഒബ്രിയന്‍, കേറ്റ് ഹുഡ്സണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡീപ് വാട്ടര്‍ ഹൊറിസോണ്‍ ഫൈനല്‍ അവര്‍ എന്ന നോവലിനെ അടിസ്ഥാന മാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സ്റ്റീവ് ഗബ്ലോന്‍സ്കിയുടേതാണ് സംഗീതം.

മാത്യു സാന്‍ഡിന്റേതാണ് കഥ. ലോറന്‍സൊ ഡി ബൊനവെച്യുറ, മാര്‍ക്ക് വഹ്റാഡിയന്‍, മാര്‍ക്ക് വല്‍ബെര്‍ഗ്, സ്റ്റീഫന്‍ ലെവിന്‍സണ്‍, ഡേവിഡ് വൊമാര്‍ക്ക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top