ഒന്നിനും ഭയമില്ലാതെ ചൂടന്‍ ചുംബനവുമായി ബെഫിക്രെ

ആദ്യ പോസ്റ്ററിലെ ചുംബന രംഗത്തോടെ തന്നെ ചര്‍ച്ചയായതാണ് ബെഫിക്രെ എന്ന ചിത്രം. നായകന്‍ റണ്‍വീര്‍ സിംഗും നായിക വാണി കപൂറും തമ്മിലുള്ള ചുംബന രംഗങ്ങളാണ് ഏറെ ചര്‍ച്ചയായത്. റബ്നെ ബനാദി ജോഡിക്ക് ശേഷം ആദിത്യ ചോപ്ര സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഒാരോ പോസ്റ്ററിലും രണ്‍വീറും വാണിയും തമ്മിലുള്ള ചൂടന്‍ ചുംബന രംഗങ്ങളായിരുന്നു. ട്രെയിലറിലും മാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല.

രണ്‍വീര്‍ സിംഗും വാണി കപൂറും തമ്മിലുള്ള ചൂടന്‍ രംഗങ്ങളാണ് സിനിമയിലെ ആകര്‍ഷണം. സംവിധാനത്തിന് പുറമെ ചിത്രത്തിന്റെ രചനയും നിര്‍മ്മാണവും ആദിത്യ ചോപ്ര തന്നെയാണ്. വിശാലും ശേഖറും ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 9ന് ചിത്രം തിയേറ്ററുകളിലെത്തും. ഒന്നിനും ഭയമില്ല എന്ന ടാഗ്‍ലൈനിലാണ് ചിത്രം എത്തുന്നത്.

Top