രണ്ടാം ഇന്നിംഗ്സുമായി ചെന്നൈയിലെ പിള്ളേര്‍ എത്തി

2007ല്‍ വെങ്കട് പ്രഭു ഒരുക്കിയ ചെന്നൈ600028 എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ചെന്നൈ600028 സക്കന്‍ഡ് ഇന്നിംഗ്സ് തിയേറ്ററുകളിലെത്തി. വെങ്കട് പ്രഭു തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ ഭാഗത്തിലെ താരങ്ങളെ കൂടാതെ പുതിയ താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ജയ്, ശിവ, പ്രേംജി, അമരന്‍, അരവിന്ദ് ആകാഷ്, നിതിന്‍ സത്യ, വിജയ് സസന്ത്, അജയ് രാജ്,പ്രസന്ന, രഞ്ജിത്ത്, കാര്‍ത്തിക്, സമ്പത്ത്, വിജയലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ മഹത് , വൈഭവ് എന്നിവരും പുതിയ ചിത്രത്തിലുണ്ട് .

ചെന്നൈ, കുട്രാലം, തേനി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം, എസ്.പി.ബി ചരണ്‍, ജെ.കെ ശരവണ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top